ഇവിടെ ഒരിക്കലും കൊറോണ പിടിക്കില്ല. കാരണം ഇതൊരു ദ്വീപ് ആണ്.അതിനു മുന്നേ ഒരു സിനിമയെ പറ്റി പറയേണ്ടിരിക്കുന്നു .എല്ലാവരും കണ്ടിരിക്കാൻ സാധ്യതയുള്ള ഒരു ഹോളിവുഡ് സിനിമയാണ് കാസ്റ്റ് എവേ. 2000 ൽ ഇറങ്ങിയ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തിലുണ്ടാകും. റോബർട്ട് സിമിക്കിസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപത്രമായി വേഷമിട്ടത് ടോം ഹാങ്ക്സാണ്.
കൊറിയർ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് തെക്കൻ പസഫിക് സമുദ്രത്തിൽ വിമാനം തകർന്ന് വീണ് ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതും അവിടെ തന്റെ ജീവൻ നിലനിർത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രതത്തിലൂടനീളം കാണിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു ദ്വീപിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരാളെ നമുക്ക് പരിചയപ്പെടാം.
ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടർന്ന് പിടിച്ചിരിക്കുകയാണ്. നിരവധി മരണങ്ങളാണ് കൊറോണവൈറസിന്റെ പശ്ചാതലത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് ബാധിക്കാത്ത ഒരു ദ്വീപിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
അതായത് മേൽ പറഞ്ഞ പോലെത്തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ട ഒരാളെക്കുറിച്ച്. ഒരിക്കലും കൊറോണ പോലോത്ത മഹാമാരികൾ കടന്നു വരില്ലെന്ന് അവകാശപ്പെടുന്നയാൾ താമസിക്കുന്ന ഒരു കുഞ്ഞു ദ്വീപ്. എന്താണ് ഈ ദ്വീപിന് ഇത്രയും പ്രാധാന്യം എന്ന് നമുക്ക് നോക്കാം. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ലോകരാജ്യങ്ങളൊക്കെ ഇപ്പോൾ ലോക്ഡൌൺ പ്രഖ്യാപപ്പിച്ചിരിക്കുകയാണ്. പലരും ഐസൊലേഷനിലും ക്വാറന്റൈനിലുമൊക്കെയായി കഴിയുകയാണ്.
ഈ സാഹചര്യത്തിൽ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഐസൊലേഷനില്‍ കഴിയുന്ന ഈ ഇറ്റലിക്കാരനെക്കുറിച്ച് നമുക്ക് നോക്കാം. കഴിഞ്ഞ 30 വർഷത്തോളമായി മെഡിറ്ററേനിയൻ കടലിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലാണ് ഇറ്റലിക്കാരനായ മൌറോ മൊഫാൻഡി താമസിക്കുന്നത്. കൂട്ടിന് ആരും തന്നെ ഇല്ല എന്ന് മാത്രമല്ല, ആ ദ്വീപ സമൂഹത്തിൽ ഒറ്റപ്പെട്ടാണ് ഈ ഇറ്റലിക്കാരൻ കഴിയുന്നതും. ഇറ്റലിയിലെ വടക്കന്‍ സാര്‍ഡീനിയ മേഖലയിലുള്ള ബുഡേലി ദ്വീപിലാണ് മൌറോ മൊറാന്‍ഡി താമസിക്കുന്നത്.
ഇറ്റലി എന്ന് പറയുമ്പോൾ കൊറോണവൈറസ് ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. നിരവധി പേരാണ് ഇറ്റലിയിൽ മരിച്ച് വീണത്. ഇപ്പോഴും ഒട്ടേറെ പേർ കൊറോണവൈറസിന്റെ പിടിയിലാണ്. മൌറോ ഒരു അധ്യപകനായിരുന്നു. ഇപ്പോൾ 81 വയസ്സുണ്ട്.
വളര അപ്രതീക്ഷിതമായിട്ടായിരുന്നു മൌറോ ബുഡേലി എന്ന ദ്വീപിൽ എത്തിപ്പെടുന്നത്. സൌകര്യങ്ങളൊ വിനോദങ്ങളോ ഇല്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ട് ജീവിക്കുക എന്നത് എല്ലാവരെപ്പോലെത്തന്നെ ആദ്യകാലങ്ങളിൽ മൌറോയ്ക്കും വലിയ തോതിൽ വെല്ലുവിളിയായിരുന്നു.
എന്നാൽ പ്രകൃതിയുടെ സൌന്ദര്യത്തിന് മുമ്പിൽ നാം ഒന്നുമല്ലാണ്ടായിത്തീരും എന്ന് വേണമെങ്കിൽ പറയാം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലു, അവിടവിടങ്ങളിലായുള്ള പച്ചപ്പും, തിരമാലകളുടെ ഇരമ്പലുകളും ഒക്കെ കൂടി പ്രകൃതിയോട് പ്രണയത്തിലാക്കി എന്ന് വേണമെങ്കിൽ പറയാം. പലപ്പോഴും അത് അങ്ങനെയാണ്, പ്രകൃതിയുമായി പ്രണയത്തിലായാൽ പിന്നെ അതങ്ങോട്ട് ആസ്വദിക്കാൻ തുടങ്ങും.
]]>