Quantcast
Channel: indiaherald.com - RSS Feeds
Viewing all articles
Browse latest Browse all 297444

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍.

$
0
0
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടി കുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍.

 


 


 


 


 


 


 


 


 


 


 


ശമ്പളം വെട്ടികുറയ്ക്കുന്നത് തടയാൻ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട്  എല്ലാ സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്ത് എഴുതും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 


 


 


 


 


 


 


 


 


 


 


 


 


 


മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പി പി ഇ കള്‍ എന്നിവ വാങ്ങുന്നതിന് ചില സ്വകാര്യ ആശുപത്രികള്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തില്‍ നിന്ന് പണം വെട്ടികുറയ്ക്കുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.


 


 


 


 


 


 


 


 


 


 


 


 


 


 


 


ചില ആശുപത്രികളുടെ ഈ പ്രവണത ശക്തമായി ചെറുക്കും എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. 


നിര്‍ദേശം ലംഘിക്കുന്ന ആശുപത്രികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും എന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ സുരക്ഷാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തും എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു


 


 


 


 


 


 


 



രാജ്യത്തെ സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന സൗജന്യം ആക്കിക്കൂടെ എന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍ രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

]]>

Viewing all articles
Browse latest Browse all 297444

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>