Quantcast
Channel: indiaherald.com - RSS Feeds
Viewing all articles
Browse latest Browse all 297444

കൊറോണ കാലത്ത് ചിലതൊക്കെ മനസിലാക്കാൻ പറ്റിയെന്ന് നടൻ അനൂപ് മേനോൻ

$
0
0

കൊറോണ ചിലരെയെങ്കിലും പല കാര്യങ്ങളും  പഠിപ്പിച്ചിരിന്നു എന്നതിന് വാസ്തവമാണ് നടൻ അനൂപിന്റെ കുറിപ്പ് എടുത്തു കാട്ടുന്നത്. ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഈ കൊറോണ കാലത്ത് കഴിഞ്ഞു എന്നാണ് അനൂപ് പറയുന്നത്. മ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന് അനൂപ് മേനോന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.




    വീട്ടില്‍ കഴിയുന്ന താരങ്ങള്‍ ആരാധകര്‍ക്കായി ഫോട്ടോകളും വീ‍ഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ കഴിയുന്ന നടന്‍ അനൂപ് മേനോല്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന് താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ 'basic needs' എന്നത് ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു വിദ്യാലയത്തിൽ. നമുക്കാവശ്യമുള്ളതിനേക്കാൾ വാങ്ങാൻ, ആവശ്യമില്ലാത്തതും വാങ്ങാൻ, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ, ആർക്കാണ് സാധിച്ചതെന്നും താരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.




  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടില്‍ കഴിയുകയാണ് താരങ്ങള്‍. മാത്രമല്ല ആഹാരം ഉത്പാദിപ്പിക്കുന്നവനാണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനിയായ കണ്ണി എന്നതും. നമ്മുടെ കൃഷിക്കാരൻ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അർഹിക്കുന്നു. ഇന്നത്തെയും നാളത്തേയും തലമുറ ഏറ്റവുമധികം നിക്ഷേപിക്കേണ്ടതും കാർഷിക വ്യവസായത്തിൽ തന്നെയെന്നും താരം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.അതായത് ഈ Lockdown പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്കിത്രയൊക്കെ മതി അല്ലലില്ലാതെ ജീവിക്കാൻ എന്നതാണ്. ഒപ്പം ബാർട്ടർ സംവിധാനത്തെ കുറിച്ചും അനൂപ് പറഞ്ഞിരുന്നു. നിങ്ങളുടെ പറമ്പിലെ ചീര കൊടുത്തു അപ്പുറത്തെ പറമ്പിലെ തക്കാളി വാങ്ങുക എന്ന പഴയ ബാർട്ടർ സമ്പ്രദായം സാമൂഹികമായ ഇടപെടലുകളെ, സഹോദര്യത്തെ, സ്നേഹത്തെ കുറച്ചൊന്നുമല്ല ശക്തമാക്കാൻ പോകുന്നത്.




  പറമ്പിൽ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിൻ-D സൂര്യേട്ടന്‍റെ വഴി കിട്ടിയാൽ അതും ബോണസെന്ന് താരം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. അതായത് ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത് എന്നാണ് അനൂപ് പറഞ്ഞത്. സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്.അവിടുത്തെ സമൃദ്ധിയും സമ്പത്തും sophistication നും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാർക്കു മാത്രം അവകാശപ്പെട്ടതാണ് . കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടിൽ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതരെന്ന് താരം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.




  അവസാനമായി അന്യ രാജ്യക്കാരന് നമ്മൾ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൈനനെന്നോ ബൗദ്ധനെന്നോ ഒന്നുമില്ല. ഒരു ഘട്ടം കഴിയുമ്പോൾ എല്ലാവരും അവർക്കു വിദേശി.."FOREIGNER" മാത്രമാണ്.അല്ലെങ്കിൽ ഒരു ഇമിഗ്രന്റ് .ഇവിടെ നമുക്ക് 'നമ്മളുണ്ട്' .നമ്മളെ ചേർത്ത് പിടിക്കുന്ന സർക്കാരും പോലീസും ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. ആ ധൈര്യമാണ് നമ്മുടെ നാട്... ആ ധൈര്യമായിരിക്കും നമ്മുടെ നാട്..എന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

]]>

Viewing all articles
Browse latest Browse all 297444

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>