കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ അഞ്ച് പൂച്ചകളുടെ ആന്തരികാവയവങ്ങളാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അനിമല്‍ ഡിസീസസ് സെന്ററില്‍ വിശദപരിശോധനയ്ക്ക് അയച്ചത്.
ചത്ത പൂച്ചകളെ പ്രാഥമികമായി പരിശോധിച്ചതില്‍ കോവിഡ് ലക്ഷണളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ ശേഷം കൂട്ടിലടച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ചത്ത നിലയില്‍ കണ്ടത്. കൂടിനുള്ളിലെ പരിമിതമായ വായുസഞ്ചാരവും ചിലപ്പോള്‍ മരണകാരണമാവാമെന്നും അവര്‍ വ്യക്തമാക്കി.
രണ്ട് ആണ്‍പൂച്ചകള്‍, ഒരു പെണ്‍പൂച്ച, രണ്ട് പൂച്ചക്കുഞ്ഞുങ്ങള്‍ എന്നിവയാണ് ചത്തത്. മാര്‍ച്ച് 28 നാണ് ഇവയെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍പൂച്ച ചത്തു. വൈകാതെ ബാക്കി പൂച്ചകളും ചത്തു.
പൂച്ചകള്‍ക്ക് ഭക്ഷണവും പാലും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വാര്‍ഡില്‍ നിന്ന് പിടികൂടിയ ശേഷം ചത്തതിനാല്‍ വൈറസ്ബാധ സംശയിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
]]>