എല്ലാവരേയും പോലെ നിയന്ത്രണങ്ങളില്‍ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും.
അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘെബ്രീസ്യസ് വക്തമാക്കി.
'വന്‍ ആഘാതം സൃഷ്ടിച്ച സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വൈറസിന്റെ വ്യാപനം മന്ദഗതിയിലായത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ആഫ്രിക്കയിലെ 16 രാജ്യങ്ങളില്‍ സാമൂഹ്യ വ്യാപനം ഉള്‍പ്പടെ ഭയപ്പെടുത്തുന്ന വേഗതയില്‍ വ്യാപനം ഉണ്ടായി' ലോക ആരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ അപകടകരമായ വ്യാപനം അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില രാജ്യങ്ങള്‍ 10 ശതമാനത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
]]>