പരിയാരം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്.
വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുള്ള മഹറൂഫ് തലശ്ശേരിയിലാണ് ചികിത്സ തേടിയിരുന്നത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇയാളെ അവിടെ നിന്നാണ് കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്.
സ്വകാര്യ ആശുപത്രിയില്‍ വെച്ച് തന്നെ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളേജിലെത്തിച്ചതെന്നും പറഞ്ഞു. ഇയാളുടെ സ്രവപരിശോധന വൈകിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാഹിയിലേയും കേരളത്തിലേയും ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക പെട്ടെന്നുതന്നെ തയ്യാറാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ മാഹിയിലാണുള്ളത്. അവരുടെ പരിശോധനാഫലം നെഗറ്റീവാണ്.
കേരളത്തില്‍ ഇയാള്‍ ചികിത്സക്ക് വന്നതിന് ശേഷം കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേയും പരയാരത്തേയും ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയും വേണ്ട നടപടികളെടുക്കുകയം ചെയ്തിരുന്നു.
ചികിത്സ വൈകി എന്ന് പറയുന്നത് ശരിയല്ല. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ മഹറൂഫ് ബന്ധപ്പെട്ട 83 ഓളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വളരെ ഗുരുതരമായ അവസ്ഥയിലായതിനാല്‍ അദ്ദേഹത്തില്‍നിന്ന് പൂര്‍ണ്ണ വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി അഭിപ്രായപെട്ടു.
]]>